2017 May 29 Monday
ആലീസ് വാക്കര്‍

വിമുക്തി : സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും പോസ്റ്റര്‍ രചനാ മത്സരവും

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നയിക്കുന്ന കേരള എക്‌സൈസ് ക്രിക്കറ്റ് ടീമും കേരള പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമും തമ്മിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം ജനുവരി 11 ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തും. കൂടാതെ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജ് വിഭാഗം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ യുവത്വം എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിക്കും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.