2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിമാന യാത്രക്കാരനില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അബൂദബിയില്‍ നിന്നുമെത്തിയ വടകര സ്വദേശി നൗഷാദ് (38)ആണ് പിടിയിലായത്. 10 ലക്ഷം രൂപ വിലവരുന്ന 349.920 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് ഇയാളില്‍നിന്നു പിടികൂടിയത്. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ പി.ജെ ഡേവിഡ്, എം. ഷൈരാജ്, അസി. കമ്മിഷണര്‍ പി.സി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.