2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിമാന ടിക്കറ്റ് റീഫണ്ട്: ട്രാവല്‍ ഏജന്‍സികള്‍ സമരമുഖത്ത്

 

കോഴിക്കോട്: വ്യോമയാന വിലക്ക് മൂലം റദ്ദ് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കാത്ത വിമാന കമ്പനികള്‍ക്കെതിരേ പ്രതിഷേധവുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് (ഇഫ്റ്റ), കേരളൈറ്റ്‌സ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍(കുവ) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
റദ്ദാക്കിയ മുഴുവന്‍ വിമാന സര്‍വിസുകളുടെയും ടിക്കറ്റ് തുക ക്യാഷ് റീഫണ്ടായി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുക, പ്രവാസികളെ കുറഞ്ഞ നിരക്കില്‍ നാട്ടിലെത്തിക്കാന്‍ സാധാരണ ഷെഡ്യൂള്‍ഡ് വിമാന സര്‍വിസുകള്‍ ആരംഭിക്കുക, മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ധര്‍ണ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഇഫ്റ്റ ചെയര്‍മാന്‍ അഹമ്മദ് ഷമീം ഫ്‌ളൈഹിന്ദ് അധ്യക്ഷനായി. കുവ സംസ്ഥാന പ്രസിഡന്റ് സെയ്ത് മുഹമ്മദ് സര്‍ക്കാരിനുള്ള മെമ്മോറാണ്ടം സമര്‍പ്പിച്ചു.
ഇഫ്റ്റ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ അബ്ദു റഷീദ് സഹാറ വിഷയാവതരണം നടത്തി. ഇഫ്റ്റ സംസ്ഥാന കണ്‍വീനര്‍ ജലീല്‍ മങ്കരത്തൊടി, കുവ ഭാരവാഹികളായ മുഹമ്മദ് ബഷീര്‍ ഖുറൈഷ്, കരീം ക്രിയേറ്റീവ് എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ എയര്‍ലൈനുകള്‍ക്ക് ട്രാവല്‍ ഏജന്‍സികളുടെ ആവശ്യം രേഖപ്പെടുത്തിയ നിവേദനവും സമര്‍പ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.