2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വിമാന ടിക്കറ്റ് തട്ടിപ്പ്: ഒന്നാംപ്രതി കീഴടങ്ങി

ചെറുപുഴ: പ്രവാസി മലയാളികള്‍ക്കു ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. അരിയിരുത്തിയിലെ അലവേലില്‍ ഷമീര്‍(31) ആണ് പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കേസില്‍ ഷമീറിന്റെ സഹോദരന്‍ ഷമീമിനെ നേരത്തെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തിരികെ കോടതിയില്‍ ഹാജരാക്കുന്ന വേളയിലാണു ഷമീര്‍ കീഴടങ്ങിയത്. ഷമീറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നു പൊലിസ് അറിയിച്ചു. 2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ ഖത്തറില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്നു വാഗ്ദാനം ചെയ്താണു പണം തട്ടിയെന്നാണു കേസ്. ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെട്ട സാമൂഹിക സേവന കൂട്ടയ്മയിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.