2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിമാന ടിക്കറ്റ് ചാര്‍ജുവര്‍ധന നീതീകരിക്കാനാകില്ല: പ്രവാസി ലീഗ്

കോഴിക്കോട്: ആഘോഷവേളകളില്‍ എയര്‍ ഇന്ത്യ പ്രവാസികളോടു കാണിക്കുന്ന കൊടുംക്രൂരത നീതീകരിക്കാന്‍ പറ്റാത്തതാണെന്നും അടിക്കടിയുള്ള ചാര്‍ജ് വര്‍ധന അവസാനിപ്പിക്കണമെന്നും പ്രവാസി ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പ്രവാസി ലീഗ് സെക്യൂരിറ്റി സ്‌കീമിന്റെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഇ.പി ഇമ്പിച്ചി മമ്മുഹാജി നിര്‍വഹിച്ചു.
മണ്ഡലം പ്രസിഡന്റ് കൊയപ്പത്തൊടി മുഹമ്മദലി ഹാജി അധ്യക്ഷനായി. മുഖദാര്‍ മേഖലയിലെ ലൈഫ് മെമ്പര്‍ ജാഫറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ ഉപനേതാവ് സി. അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി. മണ്ഡലം ജന. സെക്രട്ടറി ഐ.പി അശ്‌റഫ്, ട്രഷറര്‍ എന്‍. സുബൈര്‍, എം.പി കോയട്ടി, ഇ.പി അശ്‌റഫ്, കെ. അബ്ദുല്‍ അസീസ്, ഇര്‍ഷാദ് മനു, ടി.വി അബൂബക്കര്‍ കോയ, പി.വി ആലിക്കോയ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.