2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

വിമാന കമ്പനിയുടെ അനാസ്ഥ: നിരവധി ഹാജിമാരുടെ യാത്ര മുടങ്ങി

നിസാര്‍ കലയത്ത്

ജിദ്ദ: ഒമാന്‍ എയര്‍വേസിന്റെ അലംഭാവം മൂലം കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍പെട്ട ഹാജിമാരുടേതടക്കം നിരവധി ഹാജിമാരുടെ യാത്ര മുടങ്ങി.

സഊദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ഫ്‌ളൈറ്റ് ഡീറ്റയില്‍സ് അപ്‌ഡേറ്റ് ചെയ്യാത്തതിനാലാണു യാത്രക്ക് തടസ്സം നേരിട്ടത്.
എട്ടോളം സ്വകാര്യ ഗ്രൂപ്പില്‍പെട്ടവര്‍ക്കാണു യാത്ര മുടങ്ങിയിരിക്കുന്നത്. ഒമാന്‍ എയര്‍വേസിന്റെ അലംഭാവം മൂലം ടിക്കറ്റുകളെല്ലാം കാന്‍സല്‍ ചെയ്യേണ്ടി വന്നിരിക്കുകയാണെന്ന് ഹജ്ജ് ഗ്രൂപ്പ് പ്രതിനിധികളുടെ വിശദീകരണം.

ഇനി മറ്റു എയര്‍ലൈനുകളില്‍ സീറ്റുകള്‍ കണ്ടെത്തി ഹാജിമാരെ അയക്കാനുള്ള പരിശ്രമത്തിലാണു ഗ്രൂപ്പുകള്‍. അതേസമയം ഒരു ഗ്രൂപ്പില്‍ മിനിമം 50 പേര്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്ന ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ ഇത്രയും സീറ്റുകള്‍ ഒഴിവുള്ള വിമാനങ്ങള്‍ കണ്ടെത്തലും ഏറെ ദുഷ്‌ക്കരമാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.