2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വിമാനത്തില്‍ പക്ഷിയിടിച്ചു; കേരളാ എം.പിമാരടക്കമുള്ളവര്‍ തലനാരിഴക്കു രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: കേരളത്തിലെ എം.പിമാരടക്കമുള്ളവര്‍ സഞ്ചരിച്ച എയര്‍ഇന്ത്യാ വിമാനം വന്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6.30ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് പക്ഷിയിടിച്ചത്. ഉടന്‍ സഡന്‍ ബ്രേക്കിട്ടു വിമാനം നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. റണ്‍വേയില്‍ വിമാനം നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നതിനാല്‍ യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു. അതിനാല്‍ ബ്രേക്കിട്ടെങ്കിലും ആര്‍ക്കും പരുക്കുപറ്റിയില്ല. എം.പിമാരായ കെ.വി.തോമസ്, ജോസ് കെ.മാണി, ഇന്നസെന്റ് എന്നിവരും തോമസിന്റെ ഭാര്യ ഷേര്‍ലിയും ഇന്നസെന്റിന്റെ ഭാര്യ ആലീസും ഉള്‍പ്പെടെ നിരവധി മലയാളി യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.