2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

വിമാനത്തില്‍ ഗോവണി ഇടിച്ചു; ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ സര്‍വിസ് റദ്ദാക്കി

 

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഗോവണി ഇടിച്ച് വിമാനം റദ്ദാക്കി.
ഇന്നലെ രാവിലെ ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലെത്തിയ വിമാനം റണ്‍വേ ഏപ്രണില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. വിമാനത്തിന്റെ പിറക് ഭാഗത്തായി ഗോവണിയുമായെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്തിന്റെ പിറകില്‍ കേടുപാടുകള്‍ സംഭവിച്ചു.

തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ ബഹ്‌റൈനിലേക്കുളള തുടര്‍ സര്‍വിസ് റദ്ദാക്കിയത്.
തുടര്‍ന്ന് യാത്രക്കാരില്‍ ഏതാനും പേരെ രാവിലെ മറ്റു വിമാനങ്ങളില്‍ കൊണ്ടു പോയി. ശേഷിച്ചവരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ രാത്രിയില്‍ ബഹ്‌റൈനിലേക്ക് കൊണ്ടുപോകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.