2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

വിമാനത്തിന്റെ ചിറകില്‍നിന്നു പാളി അടര്‍ന്നു വീണു; യാത്ര മുടങ്ങി

 

നെടുമ്പാശേരി: സഊദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചിറകില്‍ നിന്നു പാളി അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിമാനം യാത്ര റദ്ദാക്കി.
ബുധനാഴ്ച്ച വൈകീട്ട് 6.50 ന് നെടുമ്പാശേരിയില്‍നിന്നു റിയാദിലേക്ക് പോകേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം യാത്ര റദ്ദാക്കിയത്.
പിന്നീട് ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
250 യാത്രക്കാരാണ് ഈ വിമാനത്തില്‍ പുറപ്പെടാനായി എത്തിയിരുന്നത്. സഊദി എയര്‍ വിമാനത്തിന്റ ഇടതു ചിറകിലെ അടിഭാഗത്തെ പാളിയാണ് വിമാനം പുറപ്പെടുന്നതിന് ഏതാനും സമയം മുന്‍പ് അടര്‍ന്ന് വീണത്.
ഇതുമാറ്റി ഘടിപ്പിക്കാനുള്ള സ്‌പെയര്‍ പാര്‍ട്‌സ് മറ്റൊരു വിമാനത്തില്‍ ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ചു.
യാത്ര മുടങ്ങിയ യാത്രക്കാരെ ഈ വിമാനത്തില്‍ റിയാദിലേക്ക് കൊണ്ടുപോയി.
തകരാര്‍ പരിഹരിച്ച ശേഷം ഇന്നലെ വൈകുന്നേരത്തോടെ വിമാനം യാത്രയാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതിനു കഴിഞ്ഞിട്ടില്ല.
ഇന്നലെ വൈകീട്ട് 5.20 ന് റിയാദില്‍നിന്നു നെടുമ്പാശേരിയില്‍ എത്തേണ്ട സര്‍വിസും വൈകീട്ട് 6.50 ന് റിയാദിലേക്ക് പുറപ്പെടേണ്ട സഊദി എയറിന്റ സര്‍വിസും ഇതേതുടര്‍ന്ന് റദ്ദാക്കേണ്ടി വന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.