2019 November 22 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു

 

ജിദ്ദ: സഊദിയിലെ ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു. വിമാനത്തില്‍ കയറ്റുന്നതിന് എത്തിച്ച ബാറ്ററി ശേഖരമാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ കയറ്റുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പാണ് ബാറ്ററികള്‍ പൊട്ടിത്തെറിച്ചത്. 19 ടണ്‍ ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ മറ്റു അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ല. കെ.എല്‍.എം എന്ന ഡച്ച് യാത്രാ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് അയക്കുവാനുള്ള ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം തീയണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News