2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: യുവാവ് അറസ്റ്റില്‍

വടക്കാഞ്ചേരി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. ചിറ്റിലപ്പിള്ളി സ്വദേശി മുണ്ടോപടംവീട്ടില്‍ നിഷാദ് ചന്ദ്രന്‍(27) ആണ് പിടിയിലായത്.
എയര്‍പോര്‍ട്ടില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ സ്വദേശികളായ പുല്ലാനക്കുഴിയില്‍ ജാക്‌സണ്‍ ജോയ്, പാമ്പുങ്ങല്‍ സുരാഗ്, മലപ്പുറം സ്വദേശിഹാഷിംഎന്നിവരില്‍ നിന്നും 125942 രൂപ തട്ടിടെയുത്ത കേസിലാണ് അറസ്റ്റ്.
മൂന്നു മാസത്തിനകം ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
എയര്‍പോട്ടിലും മറ്റും ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് പൊലിസ് പിടിയിലായ നിഷാദ് ചന്ദ്രന്‍ എന്ന് കരുതുന്നു.
സമാന രീതിയില്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.