2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

വിമാനം തട്ടിയെടുക്കുമെന്ന ഭീഷണി: കാബൂള്‍, കാഠ്മണ്ഡു വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. വിമാനങ്ങള്‍ തട്ടിയെടുക്കുമെന്ന ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍, നേപ്പാളിലെ കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കുള്ള വിമാനം തട്ടിയെടുത്തേക്കുമെന്ന ഭീഷണി ഉയര്‍ന്നതോടെയാണ് ഈ മേഖലയിലേക്കുള്ള സര്‍വിസുകള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് വ്യോമയാന മന്ത്രാലയ വക്താവ് അറിയിച്ചു.
ദേശീയ സുരക്ഷാ ഗാര്‍ഡ് കമാന്‍ഡോകളെയാണ് വിമാനങ്ങളുടെ സുരക്ഷക്കായി നിയോഗിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക യൂനിഫോം നല്‍കില്ല. അതീവ രഹസ്യമായിട്ടായിരിക്കും ഇവര്‍ സുരക്ഷ ഒരുക്കുക. ഓരോ വിമാന സര്‍വിസുകളിലും രണ്ടു മുതല്‍ ആറുവരെ സുരക്ഷാ ഉദ്യോഗസ്ഥരെയായിരിക്കും നിയോഗിക്കുകയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.