2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വിമതര്‍ വിട്ടുനിന്നു; യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു

റിയാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. വിമത വിഭാഗമായ ഹൂതികള്‍ വിട്ടുനിന്നതോടെയാണ് ജനീവയിലെ സമാധാന ചര്‍ച്ച പരാജയപ്പെട്ടത്. ജനീവയിലെത്തിയ യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധികളുമായി യു.എന്‍ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി.
ഹൂതി വിമത നേതാക്കള്‍ എത്താതിരുന്നതോടെ സമാധാന ചര്‍ച്ച പരാജയപ്പെട്ടെങ്കിലും യു.എന്‍ മധ്യസ്ഥന്‍ മുഖേനയുള്ള ചര്‍ച്ചകള്‍ക്കായി ശ്രമങ്ങള്‍ തുടരുമെന്നു യു.എന്‍ അറിയിച്ചു. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഹൂതികളുടെ അസാന്നിധ്യത്തെ തുടര്‍ന്നു ചര്‍ച്ച പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.