2017 April 26 Wednesday
സൗന്ദര്യം കാഴ്ചയെ ആകര്‍ഷിക്കുന്നു. അര്‍ഹത ആത്മാവിനെ കീഴടക്കുന്നു.
അലക്‌സാണ്ടര്‍ പോപ്പ്‌

വിമതം

പ്രദീപ് പേരശ്ശനൂര്‍
untitled-4

ഒരു സുഹൃത്ത് വരുന്നതും കാത്ത് ഞാനിരിക്കുകയായിരുന്നു. ഈയടുത്തു നഗരസഭ പണി കഴിപ്പിച്ച വെയ്റ്റിങ് ഷെഡ്ഡിന് നല്ല വിസ്താരവും സൗകര്യങ്ങളുമുണ്ടണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇടവും ഇരിപ്പിടവും. ധാരാളം സ്ത്രീകള്‍ ആ സമയത്ത് ബസ് കാത്തിരിക്കുന്നുണ്ടണ്ടായിരുന്നു. സുഹൃത്ത് വരാന്‍ ഇനിയും സമയമുണ്ട്്. ഞാനോരോന്നാലോചിച്ചിരുന്നു.
‘ഫ! പട്ടീടെ മോനെ…’ ഉറക്കത്തിലെ പിച്ചും പേയും പോലെ ഞെട്ടിയുണര്‍ന്ന് പറഞ്ഞ് അയാളവിടെത്തന്നെ ചുരുണ്ടണ്ടുകൂടിക്കിടന്നു. അപ്പോഴാണ് ഷെഡ്ഡിന്റെ ഒരു മൂലക്ക് അങ്ങനെയൊരാള്‍ കുടിച്ച് ബോധംകെട്ടു  കിടക്കുന്നതുതന്നെ ഞാന്‍ ശ്രദ്ധിച്ചത്. തെരുവുവാസിയായ മധ്യവയസ്‌കനാണ്.
അല്‍പനേരം കൂടി കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി കനത്ത പുലഭ്യം അയാളില്‍ നിന്നു വരാന്‍ തുടങ്ങി. എന്നിട്ടും എനിക്കയാളോട് കാര്യമായ ദേഷ്യമൊന്നും തോന്നിയില്ല. അല്ലെങ്കിലും ആരെങ്കിലും മദ്യപിച്ച് എവിടെയെങ്കിലും വീണുകിടക്കുമ്പോള്‍ എനിക്കെന്റെ അച്ഛനെ ഓര്‍മവരും. കുട്ടിക്കാലത്തിത് എത്രയോ അനുഭവിച്ചിട്ടുണ്ടണ്ട്.
ഒരു വട്ടംകൂടി മദ്യപനാവര്‍ത്തിച്ചപ്പോള്‍ എന്റെ നിരയിലിരുന്നിരുന്ന ഒരുത്തനെണീറ്റു. തടിച്ച് ഊശാന്താടിയുള്ള ചെറുപ്പക്കാരന്‍.
‘മര്യാദക്ക് അടങ്ങിക്കെടക്കടാ തങ്കമണീ…’ എന്നു പറഞ്ഞ് ചുരുണ്ടണ്ടുകിടന്നിരുന്ന അയാളെ കുത്തിനു പിടിച്ചുയര്‍ത്തി കൊല്ലിയടക്കി ഒന്നു പൊട്ടിച്ച് അവനയാളെ നിലത്തേക്കു തന്നെ കുടഞ്ഞിട്ടു. അയാളുടെ ചുണ്ടണ്ടുപൊട്ടി ചോര കിനിഞ്ഞു. ആള്‍ മലര്‍ന്നു കിടന്നപ്പോള്‍ നാഭിയില്‍ പൊക്കിളിന്റെ ഭാഗത്തു കുടം പോലൊരു മുഴ ഏവരുടെയും ശ്രദ്ധയില്‍പെട്ടു. കരള്‍ നശിച്ചവര്‍ക്കിങ്ങനെയൊരവസ്ഥ കാണാറുണ്ടണ്ട്.
അയാളടങ്ങിയില്ല. പിന്നെ തേനീച്ചക്കൂട്ടത്തില്‍ കല്ലെറിഞ്ഞപോലെയായി. ഏങ്ങിയേങ്ങി പതം പറഞ്ഞു. തെറിയഭിഷേകം വര്‍ധിച്ചു. അപ്പോള്‍ ചെറുപ്പക്കാരന്‍ രണ്ടണ്ടാമതുമെഴുന്നേറ്റു. എനിക്കവനെ തടയണമെന്നു തോന്നി. പെട്ടെന്ന് എന്റെ മനസു വായിച്ചെന്നപോലെ വേറൊരാള്‍ അടിക്കാനെഴുന്നേറ്റവനോട് പറഞ്ഞു:
‘മഹാപാപം ചെയ്യാതെ മിസ്റ്റര്‍… അയാള്‍ ബോധക്കേടില്‍ ഓരോന്നു പുലമ്പുകയാണ്. നിന്റെ കൈത്തരിപ്പ് തീര്‍ക്കേണ്ടണ്ടത് ആ ശവത്തോടല്ല…’
അപ്പോള്‍ സമൂഹത്തോട് മുഴുവന്‍ ഉത്തരവാദിത്തപ്പെട്ടവനായി ചെറുപ്പക്കാരന്റെ ശബ്ദം മുഴങ്ങി:
‘ഇവിടെ എത്ര സ്ത്രീകളിരിക്കുന്നു. ഇങ്ങനെ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള തെറിയും കേട്ട്… നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങളും…’
ഒരു സിഗരറ്റിനു തീകൊളുത്തി അവന്‍ മുന്നോട്ടു തന്നെ ചെന്നു. മറ്റെയാള്‍ പിന്നെയൊന്നും പറഞ്ഞില്ല. ആരോ ബന്ധിച്ചതുപോലെ എനിക്കും അനുഭവപ്പെട്ടു. ശരിയാണ്, എനിക്കുമുണ്ടണ്ട് അമ്മയും പെങ്ങളും.
ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു. മദ്യപന്റെ നിലവിളിയില്‍ നിന്ന് ഇപ്രാവശ്യം അവന്‍ കരണത്തടിക്കുകയല്ല കടുത്ത മറ്റെന്തോ കൈക്രിയയാണ് ചെയ്തതെന്ന് എനിക്ക് മനസിലായി.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.