2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വിഭാഗീയത; എന്‍.ജി.ഒ അസോ. ജില്ലാ സമ്മേളനം അനിശ്ചിതമായി നീളുന്നു

കല്‍പ്പറ്റ: കോണ്‍ഗ്രസ് അനുകൂല സര്‍വിസ് സംഘടനയായ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് സമ്മേളനത്തില്‍ തുടങ്ങിയ വിഭാഗീയതയും തര്‍ക്കങ്ങളും മൂലം ജില്ലാ സമ്മേളനം നിശ്ചയിച്ച തിയതികളില്‍ നടത്താന്‍ കഴിഞ്ഞില്ല.
ഈ വര്‍ഷം ബ്രാഞ്ച് സമ്മേളനം തുടങ്ങിയത് മുതല്‍ തന്നെ ജില്ലാ സമ്മേളന വേദിയെ സംബന്ധിച്ച് തര്‍ക്കം ആരംഭിച്ചിരുന്നു. ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കൂടുതലുള്ള സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു സ്ഥിരമായി ജില്ലാ സമ്മേളനങ്ങള്‍ നടന്ന് വന്നിരുന്നത്. എന്നാല്‍ നിലവിലെ പ്രസിഡന്റ് ചാര്‍ജ് എടുത്തത്തിന് ശേഷം ഏക പക്ഷീയമായി തീരുമാനങ്ങള്‍ കൈകൊള്ളുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഒരേ തിയതികളില്‍ (ഓഗസ്റ്റ് 9,10) തീയതികളില്‍ ജില്ലയിലെ രണ്ട് വേദികളില്‍ ജില്ലാ സമ്മേളനം നടത്തുമെന്ന പ്രഖ്യാപനത്തോടെ ഇരു ഗ്രൂപ്പുകളും നാല് ബ്രാഞ്ചുകളിലും സമ്മേളനങ്ങള്‍ നടത്തിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലും മുട്ടിലും സമ്മേളനങ്ങള്‍ നടക്കുമെന്ന രീതിയിലായിരുന്നു വ്യത്യസ്ത ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിതരണം ചെയ്ത് പ്രോഗ്രാം നോട്ടീസില്‍ ഉണ്ടായിരുന്നത്. താലൂക്ക് കേന്ദ്രങ്ങളിലാണ് സാധാരണ രീതീയില്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കുക. ജില്ലയിലെ എന്‍.ജി.ഒ അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേടും മറ്റ് വിഷയങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന ജില്ലാ ഭാരവാഹി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സംസ്ഥാന കമ്മറ്റി അന്വേഷണ കമ്മിഷനെ നിയമിച്ചത് മൂലം ജില്ലാ പ്രസിഡന്റ് പദം ഒഴിയേണ്ടി വന്ന വ്യക്തിയെ പിന്നീട് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിലും മറ്റും ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ഇക്കാര്യങ്ങളും മറ്റും ജില്ലാ സമ്മേളന വേദി തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. ജില്ലയിലെ തര്‍ക്കം മൂത്തപ്പോള്‍ സംസ്ഥാന കമ്മിറ്റി തന്നെ ഒത്തുതീര്‍പ്പിനായി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറെ തന്നെ ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.