2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിപണി തിരിച്ചുപിടിക്കാന്‍ സാംസങ്; അത്യുഗ്രന്‍ ഫീച്ചറുകളുമായി ഗ്യാലക്‌സി എസ്8

സാംസങ് അതിന്റെ പുതിയ മോഡലായ ഗ്യാലക്‌സി എസ് 8 പുറത്തിറക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഫോണിന്റെ സവിശേഷതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. മാര്‍ച്ച് 29 നാണ് സാംസങ് ഗ്യാലക്‌സി എസ് 8 കമ്പനി അവതരിപ്പിക്കാനിരിക്കുന്നത്.

എസ്8 ന്റെ സവിശേഷതകളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ഇതിനോടകം വന്നുതുടങ്ങി. പുതിയ സ്മാര്‍ട്‌ഫോണില്‍ ഹോം ബട്ടണ്‍ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ടത്. ഫോണിന്റെ ലീക്കായ ചിത്രത്തിലും ഹോംബട്ടണ്‍ കാണാനില്ല.

ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക. 5.7 ഇഞ്ച് ഡിസ്‌പ്ലേ, 6 ജി.ബി റാം എന്നിവയാണ് മറ്റ് സവിശേഷതകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News