2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വിദ്വേഷക്കൊല നടത്തിയാല്‍ ദേശീയ വാദികളാകില്ലെന്ന് ഉപരാഷ്ട്രപതി

 

ന്യൂഡല്‍ഹി: വിദ്വേഷക്കൊലകളും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍കൂട്ടക്കൊലകളും നടത്തുന്നവര്‍ ദേശീയവാദികളാകില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണം മാത്രമല്ല സമൂഹം സ്വഭാവം മാറ്റുകകൂടി ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നടക്കുന്ന ആള്‍കൂട്ടക്കൊലകളും വിദ്വേഷക്കൊലകളും രാഷ്ട്രീയ വല്‍ക്കരിക്കുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കുപിന്നിലുള്ളവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരിക്കില്ല.
സാമൂഹികമായി മാറ്റം അത്യാവശ്യമാണ്. അക്രമത്തിന് പിന്നില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഉയര്‍ത്തുന്നതോടെ അക്രമികളുടെ ചെയ്തികളെ ലഘൂകരിക്കുകയാണ് ചെയ്യുന്നത്.
അക്രമങ്ങള്‍ പുതിയ സംഭവമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പും വിദ്വേഷക്കൊലകളും ആള്‍കൂട്ടക്കൊലകളും ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ മറ്റൊരാളെ കൊലപ്പെടുത്തുകയാണെങ്കില്‍ എങ്ങനെയാണ് നിങ്ങള്‍ ദേശീയവാദിയാകുന്നതെന്നും വെങ്കയ്യ നായിഡു ചോദിച്ചു. മതത്തിന്റേയോ ജാതിയുടേയോ നിറത്തിന്റേയോ അടിസ്ഥാനത്തില്‍ ആര്‍ക്കും ആരേയും ആക്രമിക്കാന്‍ അധികാരമില്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.