2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വിദ്യാര്‍ഥി ബസിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു

കഠിനംകുളം:യു.പി.എസ്.സി എഞ്ചിനീയറിങ് പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥി ബസിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. എറണാകുളം ത്രിപ്പൂണിത്തുറ എരൂര്‍ സൗത്തില്‍ ഇടത്തോടം വീട്ടില്‍ ആദിത്യ രാമകൃഷ്ണന്‍ (23) ആണ് മരിച്ചത്.
ഇന്നത്തെ യു.പി.എസ്.സി. പരീക്ഷയില്‍ പങ്കെടുക്കാനാണ് വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരത്ത് സുഹൃത്തുക്കളുടെ മുറിയില്‍ എത്തിയതായിരുന്നു ആദിത്യന്‍. അവിടെ നിന്നും സ്ഥലം കാണാനായി കെ.എസ്.അര്‍.ടി.സി ബസില്‍ ഇന്നലെ ഉച്ചയോടെ യാത്ര തിരിച്ച ആദിത്യന്‍ ചാക്കയില്‍ നിന്നും കഴ്ക്കുട്ടത്തേക്കുള്ള യാത്രാമധ്യേ ശ്രീകാര്യത്തു വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കഴക്കുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറണാകുളം ശ്രീനാരായണ എഞ്ചിനീയറിങ് കോളജില്‍ നിന്നും ബി ടെക് പാസായി ഒരുവര്‍ഷം ഡല്‍ഹിയില്‍ ട്രെയിനിങ്ങിലായിരുന്നു. ഓള്‍ ഇന്‍ഡ്യ റേഡിയോ ജീവനക്കാരന്‍ ബാലന്റെയും ഡിസൈനറായ രാധയുടെയും മൂത്ത മകനാണ്. പത്താം ക്ലാസുകാരനായ അരവിന്ദ് ഏക സഹോദരനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.