2018 April 19 Thursday
യാ അല്ലാഹ്! നിന്റെ നെയ്ത്തുശാലയില്‍ പുണ്യ പട്ടുനൂല്‍കൊണ്ട് ആര്‍ക്കാണ് നീ ലോല ലോലമായോരീ നിസ്‌കാരക്കുപ്പായം ചമയ്ക്കുന്നത്; എനിക്കോ, തമ്പുരാനേ…?
- കമലാ സുരയ്യ

വിദ്യാര്‍ഥിനികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചു

മാനന്തവാടി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മാനന്തവാടി ക്യാംപസിലെ ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ ക്യാംപസിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചു. യൂനിവേഴ്‌സിറ്റിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും അനാസ്ഥകാരണം ക്യാംപസിലെ ലേഡീസ് ഹോസ്റ്റല്‍ ഏറെക്കാലമായി ഉപയോഗശൂന്യമാണ്. ഹോസ്റ്റല്‍ ഉപയോഗപ്രദമാക്കുന്നതിനായി വിദ്യാര്‍ഥികള്‍ മുന്‍കാലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങളെല്ലാം അധികൃതര്‍ അവഗണിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഹോസ്റ്റല്‍ പ്രവര്‍ത്തന യോഗ്യമല്ലാത്തതിനാല്‍ വിദ്യാര്‍ഥിനികള്‍ താമസത്തിനായി മറ്റ് കേന്ദ്രങ്ങളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് ക്യാംപസ് സ്റ്റുഡന്‍സ് യൂനിയന്റ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. പി.സി ആതിര, ടി.പി ഇഹ്‌സാന, കെ ശ്രീഷിത, എന്‍.പി ബിജിന, റുക്‌സാന എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, മാനന്തവാടി താഹസില്‍ദാര്‍ പി.ഐ ഷാജു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ഥിനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ രാത്രി വൈകിയും സമരം തുടരുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.