2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

വിദ്യാര്‍ഥികള്‍ക്ക് നേതൃപാടവ പരിശീലനം; അസ്മി പ്രിസം കേഡറ്റ് സജ്ജമാകുന്നു

ചേളാരി: വിദ്യാര്‍ഥികളില്‍ ഉത്തരവാദിത്തബോധവും നേതൃപാടവവും പരിശീലിപ്പിക്കാന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള സ്‌കൂളുകളില്‍ പ്യൂപ്പിള്‍സ് റെസ്‌പോണ്‍സീവ് ഇനീസ്യേഷന്‍ ഫോര്‍ സ്‌കില്‍സ് ആന്‍ഡ് മൊറെയ്ല്‍സ് (പ്രിസം) കേഡറ്റ് എന്ന പേരില്‍ യൂനിറ്റുകള്‍ രൂപീകരിക്കുന്നു.
ഓരോ വിദ്യാലയത്തിലും കെ.ജി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലങ്ങളിലായി വ്യത്യസ്ത യൂനിറ്റുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 33 വിദ്യാര്‍ഥികളാണ് പ്രിസം കേഡറ്റുകളായുണ്ടാകുക.
വര്‍ഷത്തില്‍ മൂന്നു മുതല്‍ അഞ്ചു ദിവസംവരെ നീണ്ടുനില്‍ക്കുന്ന യൂനിറ്റുതല സഹവാസ ക്യാംപുകള്‍ക്കു പുറമേ മേഖലാ, സംസ്ഥാനതല ക്യാംപുകളും സംഘടിപ്പിക്കും. മികച്ച യൂനിറ്റ്, കേഡറ്റ്, മെന്റര്‍, പാരന്റ് എന്നിവര്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കും.
പ്രിസം കേഡറ്റ് യൂനിറ്റ് രൂപീകരണ പ്രഖ്യാപനവും ലോഗോ പ്രകാശനവും അസ്മി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍ഹിച്ചു. പി.വി മുഹമ്മദ് മൗലവി എടപ്പാള്‍ അധ്യക്ഷനായി. ഹാജി പി.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഒ.കെ.എം കുട്ടി ഉമരി, റഹീം ചുഴലി, അഡ്വ. പി.പി ആരിഫ്, അഡ്വ. നാസര്‍ കാളംപാറ, റഷീദ് കംബ്ലക്കാട്, നവാസ് ഓമശ്ശേരി, സയ്യിദ് അനീസ് ജിഫ്‌രി തങ്ങള്‍, പ്രൊഫ. ഖമറുദ്ദീന്‍ പരപ്പില്‍, ശിയാസ് അഹമ്മദ് ഹുദവി, മജീദ് പറവണ്ണ, മുഹമ്മദ് അലി സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.