2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വിദ്യാര്‍ഥികള്‍ക്ക് കാറിടിച്ച് പരുക്ക്

ചേര്‍ത്തല :കോളജില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് ദേശീയപാതയോരത്തു കൂടി നടന്നുപോയ വിദ്യാര്‍ഥികള്‍ക്ക് കാറിടിച്ച് പരിക്ക്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ മൂന്ന് വിദ്യാര്‍ഥികളാണ് ചികില്‍സയിലുള്ളത്. നോര്‍ത്ത് ആര്യാട് കൊന്നാംപറമ്പ് ജ്യോതിഷ് രാജ്, കലവൂര്‍ ഗോകുലം വീട്ടില്‍ ജി.ഗോകുല്‍, കലവൂര്‍ സ്വദേശി എല്‍.എം.ജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
 വലതുകാല്‍ ഒടിഞ്ഞ ജ്യോതിഷും ഗോകുലും ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും ജയന്‍ ആലപ്പുഴ മെ!ഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്. മറ്റ് വാഹനങ്ങളെ മറികടന്ന് പാഞ്ഞുവന്ന കാര്‍ റോഡിന്റെ വശത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.