2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിദ്യാര്‍ഥികളുടെ ഹരജിയില്‍ ജെ.എന്‍.യുവിന് കോടതി നോട്ടീസ്

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി കാംപസില്‍ വിവാദപരമായ ചടങ്ങ് സംഘടിപ്പിച്ചതിന് തങ്ങളെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ യൂണിവേഴ്‌സിറ്റിക്ക് നോട്ടീസ് അയക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരാണ് ഹരജിയുമായെത്തിയത്.
യൂണിവേഴ്‌സിറ്റി നിയോഗിച്ച ഉന്നതതല കമ്മിറ്റിയുടെ കണ്ടെത്തലനുസരിച്ചാണ് ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്നും അനിര്‍ബന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെയും പുറത്താക്കിയത്.
ഉമറിന് 20000രൂപ പിഴ വിധിച്ചപ്പോള്‍ അനിര്‍ബന്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ കയറുന്നതില്‍ നിന്നും ജൂലൈ 23 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.
എന്നാല്‍ ജെ.എന്‍.യുവിന്റെ തീരുമാനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. യൂണിവേഴ്‌സിറ്റി നടപടി കൈക്കൊള്ളും മുന്‍പ് നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് റെക്കോഡുകള്‍ പരിശോധിച്ച് കണ്ടെത്തുമെന്നും ജഡ്ജി അറിയിച്ചു.
അതിനിടെ യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വതന്ത്ര ചര്‍ച്ച കാംപസില്‍ അനുവദിക്കുന്നില്ലെന്നുകാട്ടി വിരമിച്ച അധ്യാപകര്‍ പ്രമുഖ ചരിത്രകാരന്‍ റോമില ഥാപ്പറിന്റെ നേതൃത്വത്തില്‍ വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.