2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വിദ്യാര്‍ഥികളുടെ കൃഷിതോട്ടത്തില്‍ നൂറ് മേനി വിളവ്

വടക്കാഞ്ചേരി: പുതുരുത്തി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കൃഷിതോട്ടത്തില്‍ നൂറ് മേനി വിളവിന്റെ മഹിമ. ജൈവ രീതിയില്‍ നടന്ന കൃഷിയുടെ വിളവെടുപ്പ് നടന്നു. ചേന, കൊള്ളി, പയര്‍, വെണ്ട, തക്കാളി, റോബസ്റ്റ് വാഴ എന്നിവയാണ് സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എന്‍ ലളിത വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ കെ മണികണ്ഠന്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക നിര്‍മലാദേവി, പി.ടി.എ പ്രസിഡന്റ് സി.എ സണ്ണി, എം.പി.ടി.എ പ്രസിഡന്റ് ലിറ്റി ബാബു, സ്‌കൂള്‍ ലീഡര്‍ വി.എസ് സ്‌നേഹ പ്രസംഗിച്ചു. നഗരസഭയുടെ വിദ്യാര്‍ഥി കര്‍ഷക പുരസ്‌ക്കാര ജേതാവ് കെ.ടി സാന്ദ്രയെ ചടങ്ങില്‍ വച്ച് അനുമോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.