2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതിയിലൂടെ വളര്‍ച്ച സാധ്യമാക്കിയാലേ ബിഷപ്പ് ജെറോമിന്റെ സ്വപ്നം പൂവണിയൂ: ഡോ. ഡി. ബാബു പോള്‍

കൊല്ലം: വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്തും സമഗ്രവികസനം സാദ്ധ്യമാക്കുന്നതിന് വേണ്ടി വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ ബിഷപ്പ് ജെറോം കണ്ട സ്വപ്നം പൂവണിയുകയുള്ളൂവെന്ന് ഡോ. ഡി. ബാബു പോള്‍ പറഞ്ഞു.
കൊല്ലം രൂപത സംഘടിപ്പിച്ച ബിഷപ്പ് ജെറോംദിന അനുസ്മരണചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ സബ് കലക്ടറായി 24 വയസുള്ളപ്പോള്‍ താന്‍ ചുമതലയേറ്റതു മുതല്‍ ബിഷപ്പ് ജെറോമിനെ അടുത്തറിയുവാനും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അനുഗ്രഹം സ്വീകരിക്കുവാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.
ബിഷപ്പ് ജെറോം വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്തും ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നുവെന്നും ഫാത്തിമ മാതാ ദേശീയ കലാലയം രൂപീകരിച്ചത് അതിന് ഉത്തമ ഉദാഹരണമാണെന്നും ഡോ. ഡി. ബാബുപോള്‍ പറഞ്ഞു.
രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സന്റ് മച്ചാഡോ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ചാന്‍സിലര്‍ ഡോ. ഷാജി ജര്‍മ്മന്‍ ബിഷപ്പ് അധ്യക്ഷനായി.
രൂപതാ പാസ്റ്റര്‍ കൗണ്‍സിലര്‍ സെക്രട്ടറി ഫാ. ടി.ജെ ആന്റണി, കൊല്ലം രൂപതാ ബി.സി.സി കോ-ഓര്‍ഡിനേറ്റര്‍ സജീവ് പരിശവിള സംസാരിച്ചു. ഫാ. സഫറിന്‍ കെ.ബി, ഫാ. ജോണ്‍ ബ്രിട്ടോ, രൂപത പാസ്റ്റര്‍ കൗണ്‍സില്‍ ജോ. സെക്രട്ടറി മില്‍ട്ടണ്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, അനില്‍ ജോണ്‍, റോജാ സുഗുണ്‍, സാജു കുരിശ്ശിങ്കല്‍, ജോണ്‍സണ്‍ നാന്തിരിക്കല്‍, ഇ. എമേഴ്‌സണ്‍, ഡെലിന്‍ ഡേവിഡ്, ജാക്‌സണ്‍ യോഹന്നാന്‍ ആന്റണി, എഡ്വേര്‍ഡ് രാജു, മാര്‍ഷല്‍ ഫ്രാങ്ക്, ആന്റണി ജെ. മുണ്ടയ്ക്കല്‍, സിസിലി സ്റ്റീഫന്‍ റിത്താദാസ്, വനജ ശക്തിക്കുളങ്ങര നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.