2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

വിദ്യാഭ്യാസ രംഗത്തെ സ്തംഭനാവസ്ഥ: അടിയന്തര നടപടി വേണം: കെ.എസ്.ടി.യു

 

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വര്‍ഷാരംഭം മുതല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ ആസൂത്രണമില്ലായ്മയാണിതിന് കാരണമെന്ന് പ്രസിഡന്റ് എ.കെ സൈനുദ്ദീനും ജന. സെക്രട്ടറി വി.കെ മൂസയും പറഞ്ഞു.
ജൂണ്‍ മാസത്തില്‍ മലബാര്‍ ജില്ലകളിലുണ്ടായ നിപാ പനിയും ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയവും അധ്യയന ദിവസങ്ങളെ വന്‍തോതില്‍ ബാധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനു പകരം പാദവാര്‍ഷിക പരീക്ഷയും മറ്റു അക്കാദമികേതര പ്രവര്‍ത്തനങ്ങളും മാറ്റിവയ്ക്കാനാണ് തീരുമാനിച്ചത്. ഇത് തികച്ചും അപക്വമായ തീരുമാനമാണെന്നും നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് തീരുമാനമെടുക്കാതെ മേള മാറ്റിവച്ച നടപടി അനവസരത്തിലുള്ളതാണെന്നും നേതാക്കള്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.