2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വിദ്യാഭ്യാസ കരിനിയമങ്ങള്‍ക്കെതിരേ ചൈനയില്‍ പ്രക്ഷോഭം; 46 പേര്‍ കസ്റ്റഡിയില്‍

ബീജിങ്: പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ വരുത്തിത്തീര്‍ത്ത അനാവശ്യ നൂലാമാലകള്‍ക്കെതിരേ ചൈനയിലെ ലിയാങ് പ്രദേശത്ത് രക്ഷിതാക്കളുടെ അക്രമാസക്ത പ്രക്ഷോഭം. അക്രമത്തില്‍ പങ്കെടുത്ത 46 പേരെ പൊലീസ് പിടികൂടി.
ലിയാങ് സിറ്റി മേയറുള്‍പ്പെടെയുള്ള അധികാരികള്‍ക്കു പല തവണ പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് രക്ഷിതാക്കള്‍ അക്രമാസക്ത മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കെട്ടിടങ്ങള്‍ക്കും ഇവര്‍ കല്ലും കുപ്പിയും സ്‌ഫോടകവസ്തുക്കളും വലിച്ചെറിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.