2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സെമിനാറും സംഘടിപ്പിച്ചു

തൃശൂര്‍: മുസ്‌ലിം സര്‍വിസ് സൊസൈറ്റി എസ്.എസ്.എല്‍.സി, പ്‌ളസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മുസ്‌ലിം സമുദായ വിദ്യാര്‍ഥികള്‍ക്കായ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സെമിനാറും സംഘടിപ്പിച്ചു.
തൃശൂര്‍ ശക്തന്‍നഗര്‍ എം.ഐ.സി മസ്ജിദ് കോണ്‍ഫറന്‍സ് ഹാളില്‍ ചടങ്ങ് കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്ന  വര്‍ത്തമാനകാലഘട്ടത്തില്‍ ന്യൂനപക്ഷ സമുദായംഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉണര്‍വും ഊര്‍ജവും പകരാന്‍ എം.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ടെന്ന് അറിവ് നാടിനും നമുക്കും നന്മയ്ക്ക് എന്ന വിഷയത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുത്ത് മേയര്‍ അജിത പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.കെ അബ്ദുള്‍കരീം മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന എം.എസ്.എസ് ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. മമ്മദ്‌കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി.വി അഹമ്മദ്കുട്ടി, സംസ്ഥാന സമിതിയംഗം ടി.എസ് നിസാമുദ്ദീന്‍, ജില്ലാ ട്രഷറര്‍ പി.എം മുഹമ്മദ് ഹാജി, യു.എം അബ്ദുള്ളകുട്ടി മാസ്റ്റര്‍, എം.കെ അബ്ദുള്‍റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എ അസീസ് സ്വാഗതവും പി.എം അലി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.