2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വിദ്യാതീരം പദ്ധതി: 11 കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതി വഴി പതിനൊന്ന് കുട്ടികള്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചു. പദ്ധതി പ്രകാരം 47 വിദ്യാര്‍ഥികള്‍ക്കാണ് ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനം നല്‍കിയത്. പരിശീലനത്തിന് തിരഞ്ഞെടുത്ത ഓരോ കുട്ടിക്കും താമസവും പഠനച്ചെലവും ഉള്‍പ്പെടെ 47 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. ബി.ഡി.എസിന് നാലും ബി.എസ്.സി. നഴ്‌സിംഗിനു മൂന്നും ഫിഷറീസ് കോഴ്‌സിന് അഞ്ചും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റി ബര്‍ണാഡ്, മിഥുന്‍.റ്റി, അനഘ.എസ്.ബി, എന്നിവര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഹര്‍ഷ പാസ്റ്റിന്‍, ജയകൃഷ്ണന്‍, ഏഞ്ചല്‍ ജോഗ്രേസ,് ഇമ്മാനുവല്‍ ജോ, അനിഷ.എ.ഒ, ആതിര.എം, പ്രീമ പോള്‍, ദൃശ്യ.പി.വി.എന്നിവര്‍ക്ക് വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.