2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വിദേശികള്‍ ചെയ്യുന്ന തൊഴിലുകള്‍ സ്വദേശികളെയും നിര്‍ബന്ധമായി പരിശീലിപ്പിക്കണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍

സി.എഛ്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനിലുള്ള വിദേശികള്‍ ചെയ്യുന്ന എല്ലാ വൈറ്റ്‌കോളര്‍ ജോലികളും നിര്‍ബന്ധമായും സ്വദേശികളെയും പരിശീലിക്കാനാവശ്യമായത് ചെയ്യണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ ലെജിസ്ലേറ്റിവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമായും രാജ്യത്തെ പൊതുമേഖലയിലെ പ്രവാസികള്‍ ചെയ്തു വരുന്ന എല്ലാ തൊഴിലുകളും ഇനി മുതല്‍ ബഹ്‌റൈനികള്‍ കൂടി അഭ്യസിച്ചിരിക്കണമെന്നും ഇക്കാര്യം നിര്‍ബന്ധമായി നടപ്പിലാക്കി സ്വദേശികളെ എല്ലാ മേഖലയിലും നിയമിക്കാനുതകുന്ന അവസ്ഥ ഉണ്ടാകണമെന്നുമാണ് എംപിമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.   
അങ്ങനെയെങ്കില്‍ നിലവിലുള്ള പ്രവാസികളുടെ തൊഴില്‍ കാലാവധി അവസാനിക്കുകയോ, അവര്‍ രാജ്യം വിട്ട് പോകുകയോ ചെയ്യുന്‌പോള്‍, ആ തസ്തികയിലേയ്ക്ക് സ്വദേശികളെ നിയമിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും എം.പിമാര്‍ പറയുന്നു.

പാര്‍ലമെന്റിന്റെ ലെജിസ്ലേറ്റിവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചു കഴിഞ്ഞു. പൊതുമേഖലയില്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമേ നിയമനം നല്‍കുകയുള്ളുവെന്ന് കാബിനറ്റ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇപ്പോഴത്തെ നിര്‍ദേശം നടപ്പാക്കുന്നതോടെ പ്രവാസികള്‍ മാത്രം ചെയ്തു വരുന്ന ജോലിയിലേക്ക് സ്വദേശികളെ നിയമിക്കാനാകും. അതേ സമയം നിര്‍ദേശത്തില്‍ തീരുമാനമെടുക്കുന്നത് കമ്മിറ്റി നീട്ടി വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.