2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകരെ എന്തിനിവിടെ പിടിച്ചു നിര്‍ത്തിയെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി

 

ന്യൂഡല്‍ഹി: വിദേശികളായ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ എന്തിന് ഇവിടെ പിടിച്ചു നിര്‍ത്തിയെന്നും അവരുടെ വിസ റദ്ദാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് സുപ്രിം കോടതി. ഡല്‍ഹിയിലെ തബ്‌ലീഗ് യോഗത്തില്‍ പങ്കെടുത്തതിന് 3500 ഓളം വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് തബ്‌ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ജൂലൈ രണ്ടിന് പരിഗണിക്കുന്നതിനുമുന്‍പ് ഇക്കാര്യം വിശദീകരിക്കാനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ഇന്നലെ കേസ് പരിഗണിക്കവെ ഹരജിക്കാരുടെ വിസ റദ്ദാക്കിയ ഉത്തരവിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പകരം ഒരു പത്രക്കുറിപ്പ് മാത്രമാണ് രേഖയായി നല്‍കിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഹരജിക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി.യു സിങ് കോടതിയെ അറിയിച്ചു.
പകരം അവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകളൊന്നും അവിടെ സമര്‍പ്പിച്ചില്ലെന്നും സി.യു സിങ് കോടതിയെ അറിയിച്ചു. വിസ റദ്ദാക്കുമ്പോള്‍ ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് കൈമാറേണ്ടതാണല്ലോയെന്ന് കോടതി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.