2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

വിദേശയാത്രയും സമ്മാനങ്ങളുമായി മഹീന്ദ്ര ഓണം ഓഫര്‍

കോഴിക്കോട്: കേരള വിപണിക്കുള്ള മഹീന്ദ്രയുടെ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഓണം ബോണസിന്റെ ഭാഗമായി മഹീന്ദ്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ടെസ്റ്റ് ഡ്രൈവ് നടത്തുന്നവര്‍ക്കും വിദേശയാത്ര മുതല്‍ സുനിശ്ചിത സമ്മാനങ്ങള്‍ വരെയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓണസമ്മാനങ്ങള്‍.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ബംബര്‍ സമ്മാന വിജയികള്‍ക്ക് ലണ്ടന്‍, സിംഗപ്പൂര്‍ യാത്ര ആസ്വദിക്കാം. ഇതിനു പുറമെ എല്‍.ഇ.ഡി ടി.വി, റഫ്രിജറേറ്റര്‍, വാഷിങ്‌മെഷീന്‍ തുടങ്ങി ഒട്ടനേകം സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം.

മഹീന്ദ്ര വാഹനങ്ങള്‍ ഈ ആഘോഷകാലത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് നിശ്ചിത സമ്മാനങ്ങളും ലഭിക്കും. കൊമേഴ്‌സ്യല്‍, 3 വീലര്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് സൗജന്യമായിരിക്കും.

ഇതിനു പുറമെ ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളും അവതരിപ്പിക്കുന്നു. പഴയ വാഹനങ്ങള്‍ ഏറ്റവും ഉയര്‍ന്ന ലാഭത്തില്‍ മാറ്റിവാങ്ങാനുള്ള എക്‌സ്‌ചേഞ്ച് സൗകര്യവും ലഭ്യമാണ്.

ഓണം ബോണസ് ഓഫറുകള്‍ ആഗസ്റ്റ് 31 വരെ പ്രാബല്യത്തിലുണ്ടാവും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.