2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

വിദേശമദ്യം കടത്തിയ കേസില്‍ 15 വര്‍ഷത്തിന് ശേഷം പിടിയില്‍

ഒറ്റപ്പാലം: വിദേശമദ്യം കടത്തിയ കേസില്‍ ജാമ്യത്തില്‍ മുങ്ങിയ പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയിലായി. അങ്കമാലി പൊങ്ങം സ്വദേശി ജോബിന്‍(50)അറസ്റ്റിലായത്. അനുവദനീയമായതില്‍ കൂടുതല്‍ മദ്യം കടത്തിയതാണ് കേസിനാസ്പദമായ സംഭവം.
2003ല്‍ ഒറ്റപ്പാലത്ത് വാഹന പരിശോധനക്കിടെയാണ് മതിയായ രേഖകളില്ലാതെ മദ്യം കടത്തിയതിന് ജോബിനും കൂട്ടാളിയും പിടിയിലാകുന്നത്. ജാമ്യത്തിലിറങ്ങി മുങ്ങിയ കൂട്ടാളി ആലുവ സ്വദേശി മാസങ്ങള്‍ക്ക് മുമ്പ് പൊലിസിന്റെ പിടിയിലായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.