2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിത്ത് ബാങ്ക് നിലവില്‍ വരുന്നു

തിരുവനന്തപുരം: ഗവേഷണ കേന്ദ്രങ്ങളില്‍  മാത്രമുള്ള വിത്തിനങ്ങള്‍ പറമ്പിലും പാടത്തും കൃഷി ചെയ്യുന്നതിനായി പരമ്പരാഗത വിത്തുകള്‍  അടങ്ങുന്ന വിത്ത് ബാങ്ക് നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കൃഷി വകുപ്പ് കവടിയാര്‍  കൊട്ടാരത്തില്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയുടെ  കാര്യത്തില്‍  യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല, പല ബാഹ്യശക്തികളും നിലം നികത്തല്‍ ഉള്‍പ്പെടെ ഉള്ള വിഷയങ്ങളില്‍ കടന്നു വരുന്നുണ്ട്. അവയെല്ലാം തന്നെ  ശക്തമായി ചെറുക്കുമെന്നും കള്ളത്തരങ്ങള്‍  വെളിച്ചത്തു  കൊണ്ടുവരുമെന്നും  മന്ത്രി  പറഞ്ഞു.
കൃഷി വകുപ്പിന്റെ ആത്മയുടെ  കീഴിലുള്ള  കാര്‍ഷിക  കര്‍മസേനയുടെ  നേതൃത്വത്തിലാണ്  പച്ചക്കറി  തോട്ടം  തയ്യാറാക്കുന്നത്. ചടങ്ങില്‍  കാര്‍ഷികോല്‍പാദന  കമ്മിഷണര്‍ രാജു നാരായണസ്വാമി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി.കെ.രാജന്‍,പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുരേഷ് മുതുകുളം  എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.