2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

വിഡിയോ കോള്‍: കെവിന്‍ കേസിലെ പ്രതിക്കെതിരേ കോടതി കേസെടുത്തു

ഏറ്റുമാനൂര്‍: പൊലിസ് കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണില്‍ വിഡിയോ കോള്‍ ചെയ്്ത സംഭവത്തില്‍ കെവിന്‍ കൊലക്കേസിലെ പ്രതി ഷെഫിനെതിരേ കോടതി സ്വമേധയാ കേസെടുത്തു.

കേസില്‍ ഏഴാം പ്രതിയാണ് ഷെഫിന്‍. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്‍കിയ ആള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ജൂണ്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച ഷെഫിന്‍ പൊലിസ് വാഹനത്തിലിരുന്ന് ബന്ധുവായ യുവതി നല്‍കിയ ഫോണിലൂടെ തന്റെ വീട്ടുകാരോട് സംസാരിക്കുകായിരുന്നു.

ഷെഫിന്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടിട്ടും തടയാന്‍ കൂടെയുണ്ടായിരുന്ന പോലിസ് ശ്രമിച്ചിരുന്നില്ല.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.