2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വിടവാങ്ങല്‍ മത്സരത്തില്‍ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി

  • 54 പന്തുകളില്‍ നിന്നായിരുന്നു മക്കല്ലത്തിന്റെ സെഞ്ച്വറി

ക്രൈസ്റ്റ് ചര്‍ച്ച്: വിടവാങ്ങല്‍ മത്സരത്തില്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ്.

ഹാഗ്‌ലെ ഓവലില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലം അതിവേഗ ടെസ്റ്റ് സെഞ്ച്വറിയുടെ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

54 പന്തുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. 1985ലെ വെസ്റ്റ് ഇന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും 2014ലെ പാക് താരം മിസ്ബ-ഉള്‍ ഹഖിന്റേയും റെക്കോര്‍ഡാണ് മക്കല്ലം തകര്‍ത്തത്.

ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്ക്രറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന പദവിയും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മക്കല്ലതതിനു സ്വന്തം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.