2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വിജിലന്‍സ് ശുപാര്‍ശയെ പിന്തുണച്ച് വി.എസ് രംഗത്ത്; ‘ടോം ജോസിനെതിരെ ഉടന്‍ നടപടി വേണം’

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെതിരായ കേസില്‍ ഉടന്‍ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.

 

കെ.എം.എം.എല്ലിലെ മഗ്നീഷ്യം ഇറക്കുമതിയുമായി ബന്ധപ്പട്ട അഴിമതിക്കേസില്‍ വിജിലന്‍സ് ടോം ജോസ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ടോം ജോസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

മുഖ്യമന്ത്രിക്ക് കൈമാറിയ ഫയലില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഈ അവസരത്തിലാണ് വിജിലന്‍സിനെ പിന്തുണച്ച് നടപടി വേണമെന്ന ആവശ്യവുമായി വിഎസ് രംഗത്തെത്തിയത്.

 

ടോം ജോസ് കെഎംഎംഎല്‍ എംഡി ആയിരിക്കെ നടത്തിയ വിവാദ മഗ്‌നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും കുറ്റക്കാരനെന്ന് കണ്ടെത്തിയതും.

 

കെഎംഎംഎല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 201213, 14 കാലഘട്ടത്തിലാണ് സംഭവം. ഒരു മെട്രിക് ടണ്‍ മഗ്‌നീഷ്യം 1.87 കോടി രൂപക്കാണ് കെഎംഎംഎല്‍ പ്രാദേശിക വിപണിയില്‍നിന്ന് വാങ്ങിയിരുന്നത്. ഇതൊഴിവാക്കാന്‍ ടോം ജോസ് ആഗോള ടെന്‍ഡര്‍ വിളിച്ചെന്നും ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്.

 

കൂടാതെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടും ടോം ജോസ് വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.