2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വിജയ് മല്യയുടെ 6,630 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ 6,630 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി.

ഒരു മാള്‍, ഫാം ഹൗസ്, മല്യയുടെ പേരിലുള്ള ഓഹരികള്‍ എന്നിവയാണ് കണ്ടുകെട്ടിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ മല്യയുടെ ഉടമസ്ഥതയിലുള്ള മാളിന് 200 കോടിയിലേറെ വിലവരും. ബംഗളുരുവിലെ അപാര്‍ട്‌മെന്റിന് 800 കോടിയും യു.ബി.എല്‍, യു.എസ്.എല്‍ എന്നിവയുടെ ഓഹരികള്‍ക്ക് 3000 കോടി മൂല്യവുമാണുള്ളത്.

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയ ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ട് ലണ്ടനിലേക്ക് മുങ്ങിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.