2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

വിജയ് മല്യയുടെ വായ്പ എഴുതിതള്ളിയിട്ടില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയുടെ ബാങ്ക് വായ്പ എസ്.ബി.ഐ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിസമ്പന്നരുടെ വായ്പ എഴുതിത്തള്ളിയിട്ടില്ലെന്നും നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് എസ്ബിഐ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് തവണ യു.പി.എ സര്‍ക്കാര്‍ പുനക്രമീകരിച്ച് നല്‍കിയ വായ്പയാണിത്. ഇത് തിരികെ പിടിക്കാനുള്ള ശ്രമം തുടരുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

വിജയ് മല്യ ഉള്‍പ്പെടെ 63 പേരുടെ 7000 കോടി രൂപയുടെ വായ്പ എഴുതിതള്ളിയെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് വിശദീകരണവുമായാണ് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.