2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വിജയം 2 വിക്കറ്റ് അരികെ

 

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആസ്‌ത്രേലിയക്കെതിരേ ഇന്ത്യന്‍ വിജയം കൈയെത്തും ദൂരെ. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഓസീസ് എട്ട് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം കളി അവസാനിപ്പിച്ചത്. രണ്ടു വിക്കറ്റ് ശേഷിക്കേ ഓസീസിന് ജയിക്കാന്‍ 141 റണ്‍സ് വേണം.
അര്‍ധസെഞ്ചുറി പിന്നിട്ട പാറ്റ് കമ്മിന്‍സും (61) നഥാന്‍ ലിയോണുമാണ് (6) ക്രീസില്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംമ്രയും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം നേടി. അഞ്ചിന് 54 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മായങ്ക് അഗര്‍വാളിനും (43) ഋഷഭ് പന്തിനും (33) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ആറു വിക്കറ്റ് എറിഞ്ഞിട്ട പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ജോഷ് ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ന് ജയിക്കാനായാല്‍ പരമ്പരയില്‍ ഇന്ത്യക്ക് മുന്നിലെത്താം.

വാലുയര്‍ത്തി ഓസീസ്

ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വെല്ലുവിളി നേരിടാനിറങ്ങിയ ഓസീസിന്റെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നിലംപൊത്തി. ആരോണ്‍ ഫിഞ്ചിനെ (3) പുറത്താക്കി ജസ്പ്രീത് ബുംമ്ര ഓസീസിന് മുന്നറിയിപ്പ് നല്‍കി. ഫിഞ്ചിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കൈകളില്‍ ബുംമ്ര എത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വീണെങ്കിലും ഷോണ്‍ മാര്‍ഷിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് ഓസീസിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തി. എന്നാല്‍, 13 റണ്‍സ് നേടിയ ഹാരിസിനെ രവീന്ദ്ര ജഡേജ മായങ്ക് അഗര്‍വാളിന്റെ കൈകളില്‍ എത്തിച്ചു.

പിന്നാലെ വന്ന ഉസ്മാന്‍ ഖവാജ നിലയുറപ്പിക്കാന്‍ ശ്രമിച്ചു. മികച്ച ഫോമില്‍ കളിച്ച ഖവാജയെ (33) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുരുക്കി. നാല് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. ഷോണ്‍ മാര്‍ഷ് – ട്രാവിസ് ഹെഡ് സഖ്യം നാലാം വിക്കറ്റില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറി. ആക്രമിച്ചു കളിച്ച മാര്‍ഷ് അര്‍ധസെഞ്ചുറിക്ക് ആറു റണ്‍സ് മാത്രം അകലെ ബുംമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മാര്‍ഷ് അംപയറുടെ തീരുമാനത്തിനെതിരേ റിവ്യു ചെയ്‌തെങ്കിലും ഇന്ത്യക്ക് അനുകൂലമായി.

പിന്നാലെ വന്ന മിച്ചല്‍ മാര്‍ഷിനും പിടിച്ചു നില്‍ക്കാനായില്ല. 10 റണ്‍സ് എടുത്ത മിച്ചലിനെ കോഹ്്‌ലിയുടെ കൈകളില്‍ എത്തിച്ചു ജഡേജ വിക്കറ്റ് നേടി. വിക്കറ്റുകള്‍ വീഴുമ്പോഴും വെല്ലുവിളി ഉയര്‍ത്തി നിന്ന ട്രാവിസ് ഹെഡിന്റെ (34) കുറ്റി ഇഷാന്ത് ശര്‍മ പിഴുതു. നായകന്‍ ടിം പെയ്‌ന് പൊരുതി നോക്കിയെങ്കിലും അധികം ആയുസുണ്ടായില്ല. %B


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News