2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

വിഖ്യാത സംഗീതജ്ഞന്‍ പ്രിന്‍സ് വിട വാങ്ങി

യു.എസ്: അമേരിക്കയിലെ ലോകപ്രശസ്ത പോപ് സംഗീതജ്ഞനായ പ്രിന്‍സ് (57) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയായ മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. 1984ല്‍ പുറത്തിറങ്ങിയ പ്രിന്‍സിന്റെ ‘പര്‍പിള്‍ റെയ്ന്‍’ എന്ന ആല്‍ബം ലോക പ്രശസ്തി നേടിയിരുന്നു. ‘ വെന്‍ ഡോവ്‌സ് ക്രൈ’ ,’ലെറ്റ്‌സ് ഗോ ക്രേസി’ എന്നീ സംഗീത ആല്‍ബങ്ങള്‍ ലോകത്താകമാനം 13 മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്.

1958ല്‍ ജനിച്ച പ്രിന്‍സ് ചെറുപ്പത്തില്‍ തന്നെ ഗായകന്‍, ഗാനരചയിതാവ്, ഉപകരണ സംഗീതം എന്നിവയില്‍ കഴിവു തെളിയിച്ചിരുന്നു. ലോകത്താകമാനം വലിയ ആരാധകവൃന്ദമുള്ള പ്രിന്‍സിന്റെ മരണവാര്‍ത്ത അറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ എന്നാണ് മുഴുവന്‍ പേര്. മരണത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മരണത്തില്‍ അനുശോചനമറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.