2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വിഖായ സന്നദ്ധസേവകര്‍ ഈ വര്‍ഷവും പുണ്യഭൂമിയില്‍ കര്‍മ്മനിരതരാവും; പ്രവര്‍ത്തന പദ്ധതികള്‍ തുടങ്ങി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക:വിശുദ്ധ ഹജ്ജ് കര്‍മംനിര്‍വഹിക്കാനായി  പുണ്ണ്യഭൂമിയിലെത്തുന്ന  ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ എസ്.കെ.എസ്.എസ്.എഫ്‌ന്റെ  സന്നദ്ധ  സേവന വിഭാഗമായ ‘വിഖായ’ ഈ വര്‍ഷവും കര്‍മ കര്‍മനിരതരാവും. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് സേവനമൊരുക്കാനുള്ള ‘വിഖായ’ വളണ്ടിയര്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്ക് തുടക്കമായി.

സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍നിന്നുള്ള സമസ്തയുടെ പ്രവര്‍ത്തകരാണ് ഈ വര്‍ഷവും നിസ്വാര്‍ത്ഥ  സേവന വീഥിയില്‍ അണിനിരക്കുക. ഹജ്ജ് സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മിന, മുസ്തലിഫ, അറഫ, ജംറകളുടെപരിസരങ്ങള്‍, വിശുദ്ധ ഹറം പരിസരം തുടങ്ങി  ഹജ്ജ് കര്‍മങ്ങളുടെ പ്രധാനകേന്ദ്രങ്ങള്‍ക്ക് കൂടാതെ ജിദ്ദ ,മദീന  എയര്‍പോര്‍ട്ട്  ഹജ്ജ്  ടെര്‍മിനലുകള്‍ ,കാല്‍ നടപ്പാതകള്‍, വാഹനങ്ങളുടെപ്രത്യക പാതകള്‍, മെട്രോ ട്രെയിന്‍സ്റ്റേഷനുകള്‍ , ഹാജിമാരുടെ താമസസ്ഥലങ്ങള്‍, ആതുര ശുശ്രൂഷകേന്ദ്രങ്ങള്‍ തുടങ്ങിയ  സ്ഥലങ്ങളിലും ഇത്തവണ  വിഖായ  സന്നദ്ധസേവകരുടെ സേവനം  ലഭ്യമാവും.

പ്രത്യകം തയ്യാറാക്കപെട്ട മാപ്പ് ഉള്‍പ്പെടെ ഹാജിമാര്‍ക്ക് നല്‍കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായിഅറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വിശദമായി  പഠിക്കുകയും സേവനരംഗത്ത്  ഇന്ത്യന്‍കോണ്‍സുലേറ്റ്, ഹജ്ജ് മിഷന്‍ തുടങ്ങി ഔദ്യാഗിക സംവിധാനങ്ങള്‍ മുഖേനലഭ്യമാകുന്ന നിര്‍ദ്ദേശങ്ങളുംസംവിധാനങ്ങളും സംഘം പ്രയോജനപ്പെടുത്തും.

ജിദ്ദയില്‍ നിന്നുള്ള സേവന സംഘത്തെശാസ്ത്രീയമായിചിട്ടപെടുത്തുന്നതിനായി ഹജ്ജ് സേവനരംഗത്ത് പരിജ്ഞാനമുള്ളവരുടെയും, കോണ്‍സുലേറ്റ്  ഉദ്യോഗസ്ഥരുടെയും, ആരോഗ്യമേഖലയിലുള്ളപ്രഗല്‍പ്പരുടെയും  സാനിധ്യത്തില്‍പരിശീലന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, സഊദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള വരും സേവന വീഥിയില്‍ ഹജ്ജ് സമയത്ത് കര്‍മ്മനിരതരാവുംം പുതുതായി  സേവനരംഗത്ത് പ്രവര്‍ത്തിക്കാന്‍താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍സൗകര്യം ഹെല്‍പ് ഡെസ്‌കും ജിദ്ധഇസ്ലാമിക് സെന്ററില്‍  പ്രവര്‍ത്തിച്ചുതുടങ്ങി. മറ്റു പ്രവിശ്യകളിലെ സെന്‍ട്രല്‍ കമ്മിറ്റി മുഖേനയും വളണ്ടിയേഴ്‌സിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ്

ഷറഫിയ ഇമ്പാല  ഗാര്‍ഡനില്‍  നടന്നവിഖായ വളണ്ടിയേഴ്‌സ്  രെജിസ്‌ട്രേഷന്‍ സംഗമത്തില്‍   സയ്യിദ്  സൈനുല്‍ആബിദീന്‍  തങ്ങളില്‍  നിന്ന്  ഈ വര്‍ഷത്തേക്കുള്ള ആദ്യ  അപേക്ഷ സ്വീകരിച്ചു കൊണ്ട്   യുവ പണ്ഡിതന്‍ സിംസാറുല്‍  ഹഖ്  ഹുദവി  നിര്‍വഹിച്ചു .ചടങ്ങില്‍  സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , അബ്ദു സലാം ഫൈസി ഓളവട്ടൂര്‍ , അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , മുസ്തവ ബാഖവി  ഊരകം,നജുമുദീന്‍ ഹുദവി കൊണ്ടോട്ടി, മുസ്തഫഫൈസി  ചേരൂര്‍ , അബ്ദുല്ല കുപ്പം ,അബ്ദുല്‍ അസീസ് പറപ്പൂര് തുടങ്ങിയവര്‍  സംബന്ധിച്ചു .

വിഖായ സഊദി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ എം സി സുബൈര്‍  ഹുദവി  സ്വാഗതവും , സവാദ് പേരാമ്പ്ര  നന്ദിയും പറഞ്ഞു .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.