2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വിഖായക്ക് ബഹ് റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ ‘ട്രൈസനേറിയം’ സ്‌നേഹ സമ്മാനം കൈമാറി

ഉബൈദുല്ല റഹ് മാനി

മനാമ: എസ് കെ എസ് എസ് എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായക്ക് ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫ് വിഖായ യുടെ ‘ട്രൈസനേറിയം’ സ്‌നേഹ സമ്മാനം പാണക്കാട് നടന്ന ചടങ്ങില്‍ നേതാക്കള്‍ക്ക് കൈമാറി
ബഹ്‌റൈന്‍ എസ് കെ എസ് എസ് എഫ് വിഖായ ‘ട്രൈസനേറിയം’ ക്യാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നും സ്വരൂപിച്ച ധന സമ്മാനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന: സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപാടം, വിഖായ ചെയര്‍മാന്‍ അബ്ദുസലാം ഫറോക്ക്, വിഖായ കണ്‍വീനര്‍ സല്‍മാന്‍ ഫൈസി എന്നിവരുടെ സാന്നിധ്യത്തിലാണ് വിഖായക്ക് സമര്‍പ്പിച്ചത്.
എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട്, റഈസ് അസ് ലഹി ആനങ്ങാടി , നൗഫല്‍ വയനാട്, സമദ് വയനാട്, അബ്ദുല്‍ റഹീം നടുക്കണ്ടി, റാശിദ് കക്കട്ട്, ശംസുദ്ധീന്‍ അണ്ടോണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.