2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വികാസ് ദുബെയുടെ മരണം; അന്വേഷണ സംഘത്തിനെതിരായ ഹരജി സുപ്രിം കോടതി തള്ളി

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നേതാവായിരുന്ന വികാസ് ദുബെയെയും അഞ്ച് അനുയായികളെയും വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ വധിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍നിന്നു മുന്‍ ഡി.ജി.പിയേയും മുന്‍ ഹൈക്കോടതി ജഡ്ജിയെയും ഒഴിവാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പൊലിസ് നടത്തിയെന്നു പറയപ്പെടുന്ന ഈ ഏറ്റുമുട്ടലുകള്‍ വ്യാജമാണോയെന്ന് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയായിരുന്നു ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നത്.
റിട്ട. സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാന്‍, മുന്‍ ഡി.ജി.പി കെ.എല്‍ ഗുപ്ത, റിട്ട. ഹൈക്കോടതി ജഡ്ജി ശശികാന്ത് അഗര്‍വാള്‍ എന്നിവരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതില്‍ ബി.എസ് ചൗഹാന്‍, കെ.എല്‍ ഗുപ്ത എന്നിവരെ ഒഴിവാക്കണമെന്നായിരുന്നു രണ്ടുപേര്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ച് തള്ളിയത്.
ഏറ്റുമുട്ടലുകള്‍ക്കൊപ്പം, വികാസ് ദുബെ നേരത്തെ വിവിധ കേസുകളില്‍ ജാമ്യം ലഭിച്ച് രക്ഷപ്പെട്ടതെങ്ങനെയെന്നും പ്രത്യേകം അന്വേഷിക്കാന്‍ സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.