2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വികാരിയുടെ ഇടപെടല്‍; സുബ്രഹ്മണ്യന് അന്ത്യവിശ്രമം സെമിത്തേരിയില്‍

തൊടുപുഴ: പ്രളയദുരിതം പേറി ദുരിതാശ്വാസ ക്യാംപില്‍ കഴിയവേ മരിച്ച സുബ്രഹ്മണ്യന് അന്ത്യവിശ്രമം ഒരുക്കിയത് സെമിത്തേരിയില്‍.
ചിത്തിരപുരം രണ്ടാം മൈലില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്റെ (65) മൃതദേഹമാണ് വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തില്‍ സംസ്‌കരിച്ചത്.
സുബ്രഹ്മണ്യന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി ഒലിച്ചുപോയതിനാല്‍ മറ്റു വഴി അന്വേഷിക്കുമ്പോഴാണ് ആശ്വാസമായി രൂപതയുടെ ഇടപെടലുണ്ടായത്.
മഴക്കെടുതിയെ തുടര്‍ന്നു വീടുകളില്‍നിന്ന് ഒഴിപ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്.എസ്.എസിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 ഓടെ സെന്റ് ആന്‍സ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളിപ്പറമ്പില്‍ ക്യാംപ് സന്ദര്‍ശിച്ചപ്പോഴാണ് സുബ്രഹ്മണ്യന്‍ മരിച്ച വിവരം അറിയാനിടയായത്.
വെള്ളപ്പൊക്കമായതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന് സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും പറഞ്ഞു.
ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറല്‍ ഫാ. ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവാദം നല്‍കിയത്.
ഇന്നലെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.