2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വികസനപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്

സുനില്‍കുമാര്‍
കോഴിക്കോട്‌

കേരള വികസനത്തിന്റെ വിശദമായ രൂപരേഖ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വളരെ വ്യക്തമായി അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
കക്ഷി രാഷ്ട്രീയത്തിന് അപ്പുറം കേരളത്തിന്റെ മുന്നേറ്റവും വികസനവും അഞ്ചുവര്‍ഷം കൊണ്ട് അവര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ മറ്റൊരു വികസന ചരിത്രം ഇടതുപക്ഷത്തിന്റെ പേരില്‍ കുറിക്കപ്പെടും. എന്നാല്‍ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പുതിയ സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്. ഇടതു രാഷ്ട്രീയം മുഖ്യ ശത്രുവായി കണുന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയാണ് കേന്ദ്രം ഭരിക്കുന്നത്.
അതുകൊണ്ടുതന്നെ ഏതു സര്‍ക്കാരായാലും വികസനത്തിന് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ടതുണ്ട്.
അതുപോലെ തന്നെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ബാക്കിവച്ചുപോയതുകൊണ്ട് നല്ല ഭരണാരണത്തിന് തുടക്കം കുറിക്കാന്‍ കഴിയുകയുമില്ല.
മാത്രമല്ല എല്ലാ കടങ്ങളും തീര്‍ത്ത് സര്‍ക്കാര്‍ ഖജനാവ് എങ്ങനെ മിച്ചമാക്കിമാറ്റാനാകും എന്നതും കേരള ജനത ഉറ്റുനോക്കുന്നു.
കോര്‍പ്പറേറ്റ് മുതലാളിമാരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും എന്ന് പുതിയ സര്‍ക്കാര്‍ പറയുബോഴും എങ്ങനെ ഏതുതരത്തില്‍ എല്ലാ വ്യവസായ മുതലാളിമാരെയും തൃപ്തിപ്പെടുത്തിപോകാന്‍ കഴിയും എന്നതും പുതിയ സര്‍ക്കാരിന് വെല്ലുവിളിയാണ്.
നികുതിയിളവുകളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുവാനും ഭരണചിലവുകള്‍ നിയന്ത്രിച്ചും, പ്രവാസിസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കഴിയും എന്ന് തോമസ്‌ഐസക്ക് വെല്ലുവിളായിയി ഏറ്റെടുക്കണം.
ഭൂരിപക്ഷമോ ന്യൂനപക്ഷമോ ജാതിയോ സമുദായമോ നോക്കാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മിതമായ ജീവിതസൗകര്യങ്ങളും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും ഉറപ്പുവരുത്താന്‍ പുതിയ സര്‍ക്കാറിന് സാധിക്കുമാറാകട്ടെ എന്നാശംസിക്കുകയും അക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.