2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വികലാംഗയായ യുവതിയെ ഇടിച്ചിട്ട് കടന്ന വാഹനം കണ്ടെത്തി

പത്തനാപുരം: മുച്ചക്ര വാഹനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വികലാംഗയായ യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നു കളഞ്ഞ വാഹനം പത്തനാപുരം പൊലിസ് കണ്ടെത്തി.
പത്തനാപുരം നടുക്കുന്ന് കോയിക്കമുകള്‍ ഷെറീന മന്‍സില്‍ ജലീല (28) ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഞയറാഴ്ചയായിരുന്നു അപകടം.
പത്തനാപുരം പുനലൂര്‍ റോഡില്‍ നിന്ന് കോയിക്കമുകള്‍ ഭാഗത്ത് വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിന്നാലെ എത്തിയ കാര്‍ ജലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് സാരമായി പരുക്കേറ്റ ജലീല കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡരികിലെ കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന ജലീലയെ സമീപവാസികളാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടം കണ്ട ഇരുചക്രവാഹന യാത്രക്കാരന്‍ പറഞ്ഞ വാഹനത്തിന്റെ കളറും ഏകദേശ നമ്പരും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് പൊലിസ് പുനലൂര്‍ സ്വദേശിയുടെ വാഹനം പിടികൂടിയത്. പത്തനാപുരം സി.ഐ അന്‍വറിന്റെയും എസ്.ഐ പുഷ്പകുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.