2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

വിംബിള്‍ഡണ്‍: മുറെ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആസ്‌ത്രേലിയയുടെ നിക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ ആന്‍ഡി മുറെ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 7-5, 6-1, 6-4. മൂന്നു സെറ്റിലും മികവോടെ പൊരുതിയാണ് മുറെ മത്സരം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയാണ് ക്വാര്‍ട്ടറില്‍ മുറെയ്ക്ക് എതിരാളി. 

കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയതോടെ തുടര്‍ച്ചയായി ഒന്‍പതാം തവണ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്ന താരമെന്ന റെക്കോര്‍ഡും മുറെയ്ക്ക് സ്വന്തമായി. പീറ്റ് സാംപ്രസ്, ജോണ്‍ മകെന്റോ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും ഇതിലൂടെ മുറെയ്ക്ക് സാധിച്ചു. വിംബിള്‍ഡണില്‍ 50 വിജയങ്ങളെന്ന പെരുമയും മുറെയ്ക്ക് നേടാനായി.
മറ്റൊരു മത്സരത്തില്‍ ചെക് താരം ജിറി വെസ്‌ലിയെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തി തോമസ് ബെറിഡിച്ചും ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 6-4, 3-6, 6-7, 7-6, 3-6.
വനിതാ വിഭാഗം സിംഗിള്‍സില്‍ വീനസ് വില്യംസ്, അഞ്ജലിക്വ കെര്‍ബര്‍ എന്നിവര്‍ സെമിയില്‍ കടന്നു. വീനസ് കസാഖിസ്ഥാന്റെ യാരോസ്ലാവ ഷ്വെദോവയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 7-6, 6-2. കെര്‍ബര്‍ കടുത്ത പോരാട്ടത്തില്‍ സിമോണ ഹാലെപിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-7, 6-7.

സാനിയ-ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ക്രിസ്റ്റിന മക്‌ഹേല്‍-യെലേന ഒസ്താപെന്‍കോ സഖ്യത്തെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-1, 6-0. അതേസമയം പുരുഷ വിഭാഗം ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഫ്‌ളോറിന്‍ മെര്‍ജി സഖ്യം പരാജയപ്പെട്ടു. മൂന്നാം റൗണ്ടില്‍ ഹെന്റി കോന്‍ഡിനെന്‍-ജോണ്‍ പീര്‍സ് സഖ്യത്തോടാണ് തോല്‍വി നേരിട്ടത്. സ്‌കോര്‍ 6-2, 3-6, 4-6, 7-6, 6-8. മിക്‌സഡ് ഡബിള്‍സില്‍ പെയ്‌സ്-ഹിംഗിസ് സഖ്യം മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ന്യൂസിലന്‍ഡ്-ജര്‍മന്‍ സഖ്യമായ അര്‍തം സിതാക്-ലോറ സിഗ്മണ്ട് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4.
മിക്‌സഡ് ഡബിള്‍സിലെ മറ്റൊരു മത്സരത്തില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിജ് സഖ്യവും മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കുപ്‌സി-സ്മിത്ത് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-4, 3-6, 5-7.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News