2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

വിംബിള്‍ഡണ്‍: ഫെഡറര്‍, മുറെ, സെറീന രണ്ടാം റൗണ്ടില്‍

ലണ്ടന്‍: വിംബിള്‍ഡണിലെ പുരുഷ വിഭാഗം മത്സരങ്ങളില്‍ സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡറര്‍, ആന്‍ഡി മുറെ, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. 

ഫെഡറര്‍ അര്‍ജന്റീനയുടെ ഗൈഡോ പെല്ലെയെ അനായാസം മറികടക്കുകയായിരുന്നു. സ്‌കോര്‍ 7-6, 7-6, 6-3. ആദ്യ രണ്ടു സെറ്റുകളില്‍ മാത്രമാണ് പെല്ലെ കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. മുറെ നാട്ടുകാരനായ ബ്രോഡിയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-2, 6-3, 6-4. മൂന്നു സെറ്റിലും ബ്രോഡിയില്‍ നിന്ന് മുറെയ്ക്ക് വെല്ലുവിളികളൊന്നുമുണ്ടായില്ല. അതേസമയം വാവ്‌റിങ്ക കടുത്ത പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-7, 6-1, 6-7, 6-4. മറ്റു മത്സരങ്ങളില്‍ കിര്‍ഗിയോസ്, ഗാസ്‌ഗെറ്റ് എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അംറ സാഡിക്കോവിച്ചിനെയാണ് സെറീന വീഴ്ത്തിയത്. സ്‌കോര്‍ 6-2, 6-4. അനായാസമായിരുന്നു ജയം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.