2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

വിംബിള്‍ഡണ്‍ ടെന്നീസിനു ഇന്നു തുടക്കം

ലണ്ടന്‍: സീസണിലെ പ്രധാന ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളിലൊന്നായ വിംബിള്‍ഡണിനു ഇന്നു തുടക്കം. ഇന്നു മുതല്‍ ജൂലൈ പത്തു വരെയാണ് പോരാട്ടം. നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് കലണ്ടര്‍ സ്ലാം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ഏഴു വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീട നേട്ടമെന്ന റെക്കോര്‍ഡ് പീറ്റ് സാംപ്രസുമായി പങ്കു വയ്ക്കുന്ന സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ എട്ടാം കിരീടം നേടി റെക്കോര്‍ഡ് സ്വന്തമാക്കാനും ലക്ഷ്യമിട്ടിറങ്ങുന്നതാണ് ഇത്തവണത്തെ ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കുന്നത്.
ഒപ്പം ആന്‍ഡി മുറെ, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക തുടങ്ങിയ പ്രമുഖരും വെല്ലുവിളിയുമായി രംഗത്തുണ്ട്. ദ്യോക്കോവിച് ആദ്യ ദിവസമായ ഇന്ന് പോരിനിറങ്ങുന്നുണ്ട്. ബ്രിട്ടീഷ് താരം ജെയിംസ് വാര്‍ഡാണ് ആദ്യ റൗണ്ടില്‍ ദ്യോക്കോയുടെ എതിരാളി.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ സെറീന വില്ല്യംസാണ് ഫേവറിറ്റ്. എങ്കിലും നിലവില്‍ അവരുടെ ഫോമില്‍ സംശയമുണ്ട്. അന ഇവാനോവിച്, വീനസ് വില്ല്യംസ് തുടങ്ങിയവരും രംഗത്തുണ്ട്.
മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയും മിക്‌സ്ഡ് ഡബിള്‍സില്‍ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സും ഇന്ത്യന്‍ സാന്നിധ്യമാണ്. ഒപ്പം രോഹന്‍ ബൊപ്പണ്ണയുമുണ്ട്. പെയ്‌സും സാനിയയും ഹിംഗിസിനൊപ്പം നിലവിലെ ചാംപ്യന്‍മാരാണ്.5


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.