2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വാഹനാപകടത്തില്‍ യുവാവ് മരിച്ചു: ശ്രീലങ്കന്‍ കുടുംബത്തിന് 1.8 ലക്ഷം റിയാല്‍ നഷ്ടപരിഹാരം

റിയാദ്: സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കോടതി വിധിയുടെ സഹായത്താല്‍ കുടുംബത്തിന് 1.8 ലക്ഷം റിയാല്‍ നഷ്ടപരിഹാരം ലഭിച്ചു. അഞ്ച് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച ശ്രീലങ്കന്‍ സ്വദേശി പൊട്ടുവിലില്‍ റോഡില്‍ താമസിച്ചിരുന്ന ഇബ്രാ ലെബ്ബ ഫസീല്‍ (23) ന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി കൈമാറിയത്. സഊദി ശരീഅ കോടതിവിധി മുഖേനയാണ് നഷ്ടപരിഹാരം ലഭ്യമായത്.

അഞ്ചു വര്‍ഷം മുന്‍പ് റിയാദ് ഹോത്ത സുദൈറിനടുത്തുണ്ടായ വാഹനാപകടത്തിലാണ് ഫസീല്‍ മരണപ്പെട്ടത്. നേപ്പാള്‍ സ്വദേശിയായ ഡ്രൈവറോടൊപ്പം സഞ്ചരിക്കുമ്പോര്‍ വാഹനം മറിഞ്ഞു ഡ്രൈവര്‍ ഉള്‍പ്പെടെ മരണപ്പെടുകയായിരുന്നു. ഫസീലിന്റെ വിയോഗത്താല്‍ കഷ്ടതയനുഭവിക്കുന്ന പിതാവും മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് 80 ലക്ഷത്തിലേറെ ശ്രീലങ്കന്‍ രൂപയാണ് ലഭ്യമായത് ഏറെ ആശ്വാസകരമായി.

ഫസീലിന്റെ ഖത്തറിലുളള ബന്ധു ആറ് മാസം മുമ്പാണ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സംസ്‌കാരിക വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം. സാലി പൊറായിയുടെ സഹായം തേടിയത്. മലയാളിയായ അദ്ദേഹത്തിന്റെ സുഹൃത്ത് പറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുകയായിരുന്നു. അനന്താരാവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകാതിരുന്നിട്ട് നാലര വര്‍ഷത്തിന് ശേഷം എം.സാലിയുടെ ഇടപെടലിലുടെയാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.